മലപ്പുറം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 17 പേരാണ് ഈ വര്‍ഷം പകുതിയാകുമ്പോഴേക്കും മരിച്ചത്. രോഗം ബാധിച്ചതിനാലെന്നു സംശയിക്കുന്ന മരണങ്ങള്‍ ഇതിന്റെ രണ്ടിരട്ടിയിലധികംവരും. രോഗബാധിതര്‍ ഒറ്റമൂലി ചികിത്സയെ ആശ്രയിക്കുന്നതാണു മരണസംഖ്യ ഉയരാന്‍ കാരണമാകുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം ഏറ്റവും സ്ഥിരീകരിച്ചതു വയനാട് ജില്ലയിലാണ്. മലപ്പുറത്തു നാലും എറണാകുളത്തും മൂന്നും പേര്‍ മരിച്ചു. അതേസമയം, മലപ്പുറത്തു മഞ്ഞപ്പിത്തം ബാധിച്ചതിനാലെന്നു സംശയിക്കുന്ന മരണങ്ങള്‍ ഏഴാണ്.
എലിപ്പനി ഉള്‍പ്പെടെ കരളിനെ ബാധിക്കുന്ന പലരോഗങ്ങളുടെയും ആദ്യ ലക്ഷണം മഞ്ഞപ്പിത്തമാകും. മഞ്ഞപ്പിത്തംബാധിച്ചു മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ, ഹോമിയോ, അലോപ്പതി ഡോക്ടര്‍മാരുടെ സംയുക്ത യോഗം വിളിക്കാന്‍ ആലോചനയുണ്ട്.
Post Your Comments