ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി. ഹൈകോടതി ഉത്തരവുകള്‍ക്കെതിരെ സി.ബി.എസ്.ഇ നല്കിയ ഹരജി സുപ്രീംകോടതിപരിഗണിച്ചത്.
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പരീക്ഷക്കും പ്രാദേശിക ഭാഷകളിലുള്ള പരീക്ഷകള്‍ക്കും വ്യത്യസ്ത ചോദ്യ പേപ്പറുകള്‍ നല്‍കിയത് ചോദ്യം ചെയ്ത ഹരജികളില്‍ മദ്രാസ്, ഗുജറാത്ത് ഹൈകോടതികളാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് നീക്കി ഫലം പുറത്തു വിടാന്‍ അനുവദിക്കണമെന്നും ഹൈകോടതികളിലെ നടപടികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നുമായിരുന്നു സി.ബി.എസ്.ഇയുടെ ആവശ്യം.ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധീകരിക്കും
Post Your Comments