Latest NewsIndia

യാത്രക്കാരെ ഞെട്ടിച്ച് തേജസിന്റെ മണ്‍സൂണ്‍ യാത്ര

 

മുംബൈ : കന്നി യാത്രയില്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച തേജസ് വീണ്ടും ചര്‍ച്ചയാകുന്നു. ഇത്തവണ തേജസ് യാത്രക്കാരെയാണ് ഞെട്ടിച്ചത്. ഗോവയില്‍ നിന്ന് മുംബൈയിലേക്ക് ഞായറാഴ്ചയായിരുന്നു ട്രെയിന്റെ മണ്‍സൂണ്‍ സമയം അനുസരിച്ചുള്ള ആദ്യ യാത്ര. കന്നി യാത്രയില്‍ പക്ഷേ ട്രെയിന്‍ പുറപ്പെടാന്‍ തന്നെ വൈകി. മൂന്നു മണിക്കൂറാണ് ട്രെയിന്‍ വൈകിയത്. മുംബൈയില്‍ നിന്ന് ട്രെയിന്‍ ഗോവയിലെത്താന്‍ വൈകിയതാണ് ഞായറാഴ്ചത്തെ സര്‍വീസ് പുറപ്പെടാന്‍ വൈകാന്‍ കാരണമെന്ന് കൊങ്കണ്‍ റെയില്‍ വക്താവ് പറഞ്ഞു.

സാധാരണഗതിയില്‍ എട്ട്, എട്ടരമണിക്കൂര്‍ കൊണ്ടാണ് തേജസ് ഓടിയെത്തുന്നത്. എന്നാല്‍ മണ്‍സൂണ്‍കാലത്ത് വേഗത കുറച്ച് ഓടുന്നതിനാല്‍ 12 മുതല്‍ 15 മണിക്കൂര്‍ വരെയാണ് യാത്രാസമയം വേണ്ടി വരുന്നത്. ഗോവയില്‍ നിന്ന് പുറപ്പെട്ട് കുഡല്‍ സ്റ്റേഷനിലെത്തിയപ്പോള്‍ രണ്ട് മണിക്കൂര്‍ 17 മിനിറ്റ് വൈകിയ ട്രെയിന്‍ രത്നഗിരിയിലെത്തിയപ്പോള്‍ ഒരു മണിക്കൂറായി വൈകല്‍ ചുരുങ്ങി. പനവേലില്‍ ട്രെയിന്‍ എത്തിച്ചേര്‍ന്നപ്പോള്‍ വൈകിയത് 14 മിനിറ്റ് മാത്രമായിരുന്നു. കര്‍മാലി-കുഡല്‍ സ്റ്റേഷനുകള്‍ക്ക് മധ്യേ 153 കിലോമീറ്റര്‍ വേഗത്തിലും കുഡലിനും രത്നഗിരിക്കുമിടയില്‍ 137 കിലോമീറ്റര്‍ വേഗത്തിലുമാണ് ട്രെയിന്‍ ഓടിയത്.

സമയംപാലിക്കുന്ന കാര്യത്തില്‍ തേജസിനും വേര്‍തിരിവില്ല എന്ന് ഉറപ്പിച്ചവരെ പക്ഷേ തേജസ് ഞെട്ടിച്ചു. മുംബൈ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയത് നിശ്ചിതസമയത്തെക്കാള്‍ ഒരു മിനിറ്റ് നേരത്തെയാണ്. പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ കഴിയുന്ന ട്രെയിന്‍ ഗോവയില്‍ നിന്ന് രാവിലെ 10.30 ന് പുറപ്പെട്ട് 750 കിലോമീറ്റര്‍ പിന്നിട്ട് രാത്രി 7.44 ന് മുംബൈയിലെത്തി. ആഴ്ചയില്‍ മൂന്നു ദിവസമാണ് ഗോവ-മുംബൈ തേജസ് സര്‍വീസ് നടത്തുന്നത്. ബയോടോയ്ലറ്റുകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍, വൈഫൈ സൗകര്യം, എല്ലാ സീറ്റിലും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍ എന്നീ പ്രത്യേകതകളും തേജസിലുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button