Latest NewsNewsInternational

റിപ്പബ്ലിക്​​​ ഒാണ്‍ ദ മൂവ്​ പാര്‍ട്ടി വന്‍ വിജയവുമായി പാര്‍ലമ​​െന്‍റ്​ പിടിക്കുമെന്ന് റിപ്പോര്‍ട്ട്‌

പാരിസ്​: റിപ്പബ്ലിക്​​​ ഒാണ്‍ ദ മൂവ്​ പാര്‍ട്ടി വന്‍ വിജയവുമായി പാര്‍ലമ​​െന്‍റ്​ പിടിക്കുമെന്ന് റിപ്പോര്‍ട്ട്‌. ഫ്രാന്‍സില്‍ പ്രസിഡന്‍റ്​ ഇമ്മാനുവല്‍ മാക്രോണ്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി ആണ് റിപ്പബ്ലിക്​​​ ഒാണ്‍ ദ മൂവ്​ പാര്‍ട്ടി.

ഒരു വര്‍ഷം മുന്‍പ് മാത്രം രൂപമെടുത്ത പാര്‍ട്ടിയുടെ മിക്ക സ്​ഥാനാര്‍ഥികള്‍ക്കും പാര്‍ലമ​​െന്‍ററി പരിചയം തീരെയില്ലാതിരിക്കെയാണ്​ തുല്യതയില്ലാത്ത വിജയസാധ്യതയെന്നത്​ ശ്രദ്ധേയമാണ്​. 577 അംഗ ദേശീയ അസംബ്ലിയില്‍ 400ലേറെ സീറ്റുകളുമായി വന്‍കുതിപ്പായിരിക്കും പാര്‍ട്ടി നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നാംഘട്ടത്തില്‍ പാര്‍ട്ടി 30 ശതമാനം സീറ്റുകള്‍ നേടുമെന്ന്​ രണ്ട്​ എക്​സിറ്റ്​ പോള്‍ സര്‍വേകള്‍ പറയുന്നു. 80^100 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ കക്ഷി നേടുമെന്ന്​ ​സര്‍വേ പറയുന്നു. സോഷ്യലിസ്​റ്റുകള്‍ക്ക്​ ഒന്‍പത് ശതമാനം വോട്ടുകളും ലഭിക്കും. രണ്ടാംഘട്ട തെരഞ്ഞെടുപ്പ്​ അടുത്ത ഞായറാഴ്​ചയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button