ചണ്ഡീഗഡ്: ഉത്തര്‍പ്രദേശിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ പഞ്ചാബും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നീക്കത്തിന് പഞ്ചാബ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. അടുത്ത ബജറ്റില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി കടങ്ങള്‍ എഴുതി തള്ളുന്നതിന്റെ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കര്‍ഷകര്‍ക്ക് ആശ്വാസകരമായ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നാണ് സൂചന. ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വയ്ക്കാന്‍ സാധ്യതയുണ്ട്.
ഒരു മുഴം മുന്‍പേ എന്ന രീതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിള തകര്‍ച്ചയെ തുടര്‍ന്ന് നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്.
Post Your Comments