കൂത്താട്ടുകുളം•കൂത്താട്ടുകുളത്ത് എന്‍.എസ്.എസ് കരയോഗം ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സി.പി.എം മാപ്പുപറഞ്ഞു. പ്രവര്‍ത്തകരുടെ നടപടി തെറ്റായിപ്പോയെന്ന് സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പ്രസ്താവനയില്‍ പറഞ്ഞു.
ബി.ജെ.പി അതിക്രമങ്ങള്‍ക്കെതിരെ സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ് ആക്രമണമുണ്ടായത്. എന്‍.എസ്.എസ് ഓഫീസിനു അടുത്ത് തന്നെയായിരുന്നു ബി.ജെ.പി ഓഫീസ്. അക്രമം അഴിച്ചുവിട്ട അണികള്‍ക്ക് ഓഫീസ് മാറിപ്പോയതാണ് എന്‍.എസ്.എസ് ഓഫീസ് തകര്‍ക്കുന്നതിന് ഇടയാക്കിയതെന്നാണ് സൂചന.
Post Your Comments