ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഉടന്‍. ഈ മാസം 25, 26 തീയതികളിലായി മോദി അമേരിക്കയിലെത്തും. ജൂണ്‍ 26-ന് പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ചര്‍ച്ച നടത്തും.
ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. അതുകൊണ്ടുതന്നെ ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയാണിത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും ഈ കൂടിക്കാഴ്ചയെന്നും വിലയിരുത്തുന്നു.
പാകിസ്താന് കേന്ദ്രീകൃത തീവ്രവാദം മുഖ്യ അജണ്ടയാകുന്ന കൂടിക്കാഴ്ചയില്‍ എച്ച്-വണ്‍ ബി വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളും ആണവവിതരണ സംഘത്തിലെ (എന്‍എസ്ജി)അംഗത്വ വിഷയവും ചര്‍ച്ചയാകും. ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങളും ഇന്ത്യക്കാരായ തൊഴിലാളികളുടെ സുരക്ഷ എന്നിവയും മോദി ട്രംപിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.
Post Your Comments