KeralaLatest NewsNews

കേസില്‍ പരാജയപ്പെടുമെന്ന് കണ്ടാണ് രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ നീക്കം നടത്തുന്നതെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ള നീക്കം കേസില്‍ പരാജയപ്പെടുമെന്ന് കണ്ടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കൂടാതെ ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് 3000 കള്ളവോട്ട് നടന്നിട്ടുണ്ട്. കേസ് നീണ്ടുപോകാതിരിക്കാന്‍ 299 വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങളെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളു. ലീഗിന് അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖ് രാജിവെച്ചാല്‍ അത് തങ്ങളുടെ വാദം ശരിവെച്ചതിന് തുല്യമാണ്. ബിജപിക്ക് വലിയ രാഷ്ട്രീയ നേട്ടം തന്നെയാണിത്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതാപരമായിരുന്നു. വിദേശത്തുള്ളവരും മരിച്ചവരും കള്ളവോട്ട് ചെയ്താണ് തന്നെ പരാജയപ്പെടുത്തിയത്.

അത് തെളിയിക്കാനാവശ്യമായ എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കാന്‍ തനിക്ക് സാധിച്ചതായി സുരേന്ദ്രന്‍ പറഞ്ഞു.മരിച്ചവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ്, വിദേശത്തുണ്ടായിരുന്നവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇനിയും ചില വിവരങ്ങള്‍ ഹാജരാക്കി കഴിഞ്ഞാല്‍ മുസ്ലീം ലീഗിന് ഒരുകാരണവശാലും ജയിക്കാന്‍ കഴിയില്ല. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ലീഗ് ശ്രമിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button