സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത കോഴ്സുകളിലായി ഫ്‌ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലേക്കുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് 02/2017) ഇന്ത്യന്‍ വ്യോമസേന അപേക്ഷ ക്ഷണിച്ചു.
വനിതകൾക്ക് 2018 ജൂലായില്‍ ആരംഭിക്കുന്ന കോഴ്സുകളായ ഫ്‌ളൈയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗങ്ങളിൽ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫീസറാവാം.
പുരുഷന്മാര്‍ക്ക് 2018 ജൂലായില്‍ തുടങ്ങുന്ന ഫ്‌ളൈയിങ് ബ്രാഞ്ച്,ടെക്നിക്കല്‍ ബ്രാഞ്ച് ,ഗ്രൗണ്ട് ഡ്യൂട്ടി കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ ഷോര്‍ട്ട്സര്‍വീസ് കമ്മിഷന്‍, പെര്‍മനന്റ് കമ്മിഷന്‍ ഓഫീസര്‍മാരാകാം
എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് വഴിയാണ് അനുയോജ്യരായവരെ തിരഞ്ഞെടുക്കുക. ശേഷം അഭിമുഖം നടത്തും. ഫ്‌ളയിങ് ബ്രാഞ്ചുകാര്‍ക്ക് പൈലറ്റ് ആപ്റ്റിറ്റിയൂഡ് ബാറ്ററി ടെസ്റ്റ് നടത്തും. വൈദ്യപരിശോധനയുമുണ്ടായിരിക്കും.
കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രങ്ങള്‍.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും , കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക ; എയര്‍ ഫോഴ്സ്
അവസാനതീയതി: ജൂണ്‍ 29
Post Your Comments