ആലപ്പുഴ: കന്നുകാലികളെ കശാപ്പിനായി ചന്തകള്‍ വഴി വില്‍ക്കുന്നത് വിലക്കിയ നടപടി ആര് എതിര്‍ത്താലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി രമേഷ് ചന്ദ്രപ്പ ജിഗാജിനാഗി. കേരളമാണ് നിലവില്‍ കശാപ്പ് നിയന്ത്രണത്തെ ഏറ്റവുമധികം എതിര്‍ക്കുന്നത്. അതുകൊണ്ടുതന്നെ കേരളമെന്നല്ല മറ്റേത് സംസ്ഥാനം ഇതിനെ എതിര്‍ത്താലും നിയമം പിന്‍വലിക്കില്ല. പശു എന്നത് തങ്ങളെ സംബന്ധിച്ചടുത്തോളം ദൈവമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പ് സഹമന്ത്രിയാണ് ജിഗാജിനാഗി.
Post Your Comments