ന്യൂഡല്‍ഹി: പുതിയ 120 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നു. പഴക്കംചെന്ന മിഗ് യുദ്ധവിമാനങ്ങള്‍ക്ക് പകരമായിട്ടാണ് പുതിയ വിമാനങ്ങൾ സ്വന്തമാക്കുന്നത്. വ്യോമസേന അമേരിക്ക യുടെ എഫ് -16, സ്വീഡനില്‍ നിന്നുള്ള ഗ്രിപ്പന്‍ എന്നീ വിമാനങ്ങളാണ് സ്വന്തമാക്കുന്നതെന്നാണ് വിവരങ്ങള്‍. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പെടുത്തി വിദേശ കമ്പനികളുടെ വിമാനങ്ങള്‍ ഇന്ത്യയില്‍തന്നെ നിര്‍മ്മിക്കാനാണ് നീക്കം. നടക്കാന്‍ പോകുന്നത് ഏതാണ്ട് 1.3 ലക്ഷം കോടിയുടെ ഇടപാടാണ്. ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ ഉടന്‍തന്നെ വ്യോമസേനയുടെ ഭാഗത്തുനിന്നുണ്ടാകും.
എഫ് 16, ഗ്രിപ്പന്‍ വിമാനങ്ങളില്‍ ഏഴുവര്‍ഷം മുമ്പുതന്നെ വ്യോമസേന വിശദമായി പരിശോധന നടത്തിയതാണ്. അത് 126 മധ്യദൂര മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ അതിനെ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാക്കാനാണ് തീരുമാനം.
അടുത്ത വര്‍ഷത്തിനുള്ളില്‍ ഏത് കമ്പനിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകുമെന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് വ്യോമസേന പറയുന്നത്. വ്യോമപ്രതിരോധത്തിന്റെ നട്ടെല്ലായിരുന്ന റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ കാലപ്പഴക്കം ചെന്നതാണ് പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമായത്.
Post Your Comments