CinemaMollywoodLatest NewsMovie SongsEntertainment

എന്നെ ചതിച്ചത് പോലീസുകാരന്‍; മറുപടിയുമായി ഗൗരവ് മേനോന്‍

 

കോലുമിട്ടായിലെ സംവിധായകനും നിർമ്മാതാവിനും എതിരെ വീണ്ടും ഗൗരവ് മേനോന്‍. സിനിമ എന്താണെന്നു അറിയാത്ത ഒരു പോലീസുകാരനെ വിശാസിച്ചതാണ് തനിക്കു പറ്റിയ ചതിവെന്നും ഗൗരവ് മേനോന്‍ പറഞ്ഞു. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമൊന്നും തന്നില്ലെന്ന് പറഞ്ഞ് ഗൗരവ് നടത്തിയ വാര്‍ത്താസമ്മേളനത്തിന് മറുപടി പറഞ്ഞ നിർമ്മാതാവിനും സംവിധായകനും എതിരെ ആണ് ഗൗരവ് മേനോന്‍ ഇപ്പോൾ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന മുന്‍ധാരണ പ്രകാരമാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തതെന്നും ഗൗരവിന്റെ മാതാപിതാക്കളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നുമാണ് നിര്‍മാതാവ് അഭിജിത്ത് അശോകനും സംവിധായകന്‍ അരുണ്‍ വിശ്വനും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് ഗൗരവ് ഫെയ്‌സ്ബുക്കിലൂടെ വീണ്ടും തന്റെ ഭാഗം വ്യക്‌തമാക്കിയതേ.

ഗൗരവ് മേനോന്റെ ഫേസ്ബുക് പോസ്റ്റ്

സുഹൃത്തുക്കളെ; ഞാന്‍ ഗൗരവ് മേനോന്‍ എന്റെ പേര് പരാമര്‍ശിച്ച് കൊണ്ട് ശ്രീ: അരുണ്‍ വിശ്വംവും, അഭിജിത്ത് അശോകനും പത്രസമ്മേളനം നടത്തിയിരുന്നു. ഞാന്‍ 12 വയസുള്ള സാധാരണ കുട്ടിയാണ് എനിക്ക് ചതിക്കുഴികള്‍ അറിയില്ല. തൃപ്പൂണിത്തുറ സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ ഒരിക്കല്‍ എന്ന സമീപിച്ച് അദ്ദേഹത്തിന് സിനിമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. സംസ്ഥാന അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ കഴിയവെയാണ് അദ്ദേഹം എന്നെ സമീപിച്ചത്. ഇദ്ദേഹം പോലീസ് സേനയിലെ യൂണിയന്‍ നേതാവാണെന്നും കുട്ടികളുടെ ചിത്രമാണ് ഗൗരവ് മേനോന്‍ ഉണ്ടെന്നറിഞ്ഞാല്‍ മറ്റുള്ളവരെ പങ്കെടുപ്പിക്കാന്‍ എളുപ്പമാണ് എന്നെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു

കാക്കിക്കുള്ളിലും കലാകാരന്‍മാര്‍ ഉണ്ടല്ലോ എന്നു ഞാന്‍ ആശ്വസിച്ചു. ഗൗരവ് മോനോന് 5 ലക്ഷം പ്രതിഫലം നല്‍കി. മറ്റുള്ളവരെ സൗജന്യമായാണ് സമീപിക്കുന്നത് പക്ഷേ ഗൗരവ് മേനോന്‍ സൗജന്യമാണ് അഭിനയിക്കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ ഒരു രേഖ തന്നാല്‍ വളരെ ഉപകാരമാകും ഈ പ്രൊജക്റ്റ് നമുക്ക് പൂര്‍ത്തിയാക്കാനും കഴിയു എന്റെ പക്കല്‍ കുറച്ച് പൈസയേ ഉള്ളുവെന്നും പറഞ്ഞു. നടക്കുമെന്ന് തോന്നിയ ഞാന്‍ അതിന് സമ്മതിച്ചു. ഇതാണ് എനിക്ക് പറ്റിയ കെണി. ഇത് ചതിയായിരുന്നു. പ്രതിഫലം തന്നില്ല. ഞാന്‍ ഒപ്പിട്ടു കൊടുത്ത രേഖ തന്നെ എനിക്ക് എതിരായി ഉയര്‍ത്തിക്കാണിച്ചു ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കി ഞാന്‍ ശരിക്കും ചതിക്കപ്പെട്ടുവെന്ന്. നിലവില്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്ന എനിക്ക് അതു വരെ സിനിമയെന്തെന്നറിയാത്ത ഒരു പോലീസുകാരന്റെ അടുത്ത് ചാന്‍സു തേടി പോകേണ്ട ഗതികേടുണ്ടോ’ 30 ഓളം സിനിമയില്‍ അഭിനയിച്ച എനിക്ക് ഇത്തരം ഒരു ചതി ആദ്യമാണ്. എനിക്ക് പറ്റിയ ഒരു കൈപ്പിഴയ്ക്ക് ഇത്രയേറെ ഞാന്‍ മനപ്രയസം അനുഭവിക്കേണ്ടതുണ്ടോ? എന്റെ മാതാപിതാക്കള്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് അവരെ അപമാനിക്കുന്നതെന്തിനാ? ഈ ചതിക്ക് അവരോട് കാലം പൊറുക്കട്ടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button