തിരുവനന്തപുരം: കേന്ദ്രം വിലക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങളും ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐ. അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ മൂന്ന് സിനിമകളും എസ്എഫ്‌ഐ ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വിജിന്‍ അറിയിച്ചു. ജെഎന്‍യുവിലെ പ്രക്ഷോഭം ജനങ്ങള്‍ കാണുന്നതിനെ സംഘപരിവാര്‍ ഭയക്കുന്നു. രോഹിത് വെമുലയെയും ഭയക്കുന്നു. ആ ഭയമാണ് തങ്ങളുടെ ശക്തി. ഏത് വലിയ ചങ്ങലക്കണ്ണികള്‍ ഇട്ട് വിലക്കിയാലും അതൊക്കെ പൊട്ടിച്ച് ക്യാമ്പസുകള്‍ ഈ സിനിമകള്‍ കാണും. ഈ മേള നടക്കുന്നത് ആ കേരളത്തിലാണ്, ഫാസിസത്തിന് മുന്നില്‍ കേരളം തലകുനിക്കില്ല എന്നും വിജിൻ വ്യക്തമാക്കുന്നു.
പത്താമത് കേരള അന്തര്‍ദേശീയ ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങളാണ് കേന്ദ്രവാർത്താവിനിമയ മന്ത്രാലയം വിലക്കിയത്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയെ കുറിച്ച് പ്രതിപാദിക്കുന്ന ബീയിംഗ് ഓഫ് ലൈറ്റ്‌നസ്, കശ്മീര്‍ വിഷയത്തെ കുറിച്ച് പറയുന്ന ഇന്‍ ദ ഫേഡ് ഓഫ് ഫോളന്‍ ചിനാര്‍, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് പറയുന്ന മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്നീ ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്.
Post Your Comments