CinemaMollywoodLatest NewsMovie SongsEntertainment

ജയറാമിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ റെക്കോര്‍ഡ്‌ ഇനി അച്ചായന്സിനു സ്വന്തം

 

മലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരം ജയറാമിന്റെ സിനിമാ ജീവിതത്തില്‍ ചരിത്രമായി മാറുകയാണ് അച്ചായന്‍സ്. ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് അച്ചായന്‍സ്. റിലീസ് ചെയ്ത് ഇരുപത്തി നാല് ദിവസം കൊണ്ട് 20.28 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ് റോയിച്ചനും കൂട്ടരും. ജയറാമിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ റെക്കോര്‍ഡ്‌ നേടിയ ചിത്രമായി മാറുകയാണ് അച്ചായന്‍സ്.

മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുടെ സിനിമാ സമരവും ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയും സിനിമാ മേഖലയില്‍ പ്രതിസന്ധിയായി മാറിയപ്പോഴും അവധിക്കാലത്തെ ആഘോഷമാക്കി മാറ്റിയ അച്ചയാന്‍സ് വിജയ പ്രദര്‍ശനം തുടരുകയാണ് . കണ്ണന്‍ താമരക്കുളം ജയറാം ടീം വീണ്ടും ഒന്നിച്ച ‘അച്ചായന്‍സ്’ കോമഡിയും, സസ്പന്‍സും ചേര്‍ത്താണ് അവതരിപ്പിച്ചിരിക്കുന്നത്.  ജയറാം , ഉണ്ണി മുകുന്ദന്‍ , പ്രകാശ്‌ രാജ്, ആദില്‍ ഇബ്രാഹിം സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് അച്ചായന്‍സ്. അമലാ പോൾ, അനു സിത്താര, ശിവദ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പി.സി ജോർജ് എം.എൽ.എയും ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു

സി.കെ പദ്മകുമാറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി-സേതു ടീമിലെ സേതുവാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രതീഷ്‌ വേഗ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button