Latest NewsNewsGulf

ഖത്തര്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് യു എ ഇ

ദുബൈ: ഖത്തര്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് യു എ ഇ. ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്ന വാർത്തകളും അഭിപ്രായങ്ങളും നടത്തുന്നവർക്ക് യു എ ഇ കർശന ശിക്ഷ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.

അറബ് രാജ്യങ്ങളെ മോശമായി ചിത്രീകരിക്കാതെ, രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങൾ കാത്ത് സൂക്ഷിക്കണമെന്നാണ് ഖത്തർ ഭരണകൂടം രാജ്യത്തെ ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. മറ്റ് അറബ് രാജ്യങ്ങൾ സഹോദരൻമാരാണെന്നും ഖത്തർ ഭരണകൂടം പൌരൻമാരെ ഓർമിപ്പിച്ചു.

അൽ ജസീറ ചാനലിനും വെബ്സൈറ്റിനും, ഇംഗ്ലീഷ് പത്രങ്ങളായ ഖത്തർ ട്രിബ്യൂൺ, ഗൾഫ് ടൈംസ് തുടങ്ങിയ മാധ്യമങ്ങൾക്കും നേരത്തേ, വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം, അറബ് രാജ്യങ്ങളിൽ നിന്നുള്ള മാധ്യമങ്ങൾക്കോ വ്യക്തികൾക്കോ ഖത്തർ ഭരണകൂടം യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button