Latest NewsGulf

വിദേശികള്‍ക്ക് ദോഷകരമാകുന്ന മറ്റൊരു നിയമം കൂടി സൗദിയില്‍നിന്ന്

ദുബായ്: സൗദി അറേബ്യ ‘പ്രവാസി ലവി’ എന്ന പദ്ധതിയുമായി രംഗത്ത്. പ്രവാസിയില്‍നിന്ന് പ്രതിമാസം നികുതി പരിക്കുന്ന പരിപാടിയുമായാണ് സൗദി അധികൃതരുടെ വരവ്. വിദേശികള്‍ക്ക് ദോഷകരമാകുന്ന നിയമം ജൂലൈ ഒന്നോടെ പ്രാബല്യത്തില്‍ വരും.

വിദേശികള്‍ പ്രതിമാസം 100 റിയാല്‍ നല്‍കണമെന്നാണ് നിയമം. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും നല്‍കണമോ എന്ന കാര്യം വ്യക്തമല്ല. 2018 ഓടെ ഇത് 200 റിയാലാക്കി വര്‍ദ്ധിപ്പിക്കും. 2019 ല്‍ 300 റിയാലും, 2020ല്‍ 400 റിയാലും പ്രവാസികള്‍ നല്‍കേണ്ടിവരും. പല കമ്പനികളും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ലെവി ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്.

സൗദി പൗരന്മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പുതിയ നടപടി കൊണ്ട് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button