CinemaBollywoodMovie SongsEntertainment

ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍

തന്റെ പെണ്മക്കളെ മല്ലയുദ്ധപ്രവീണരാക്കിയ മഹാവീർ സിങ് ഫോഗാട് എന്ന ഫയൽവാന്റെ കഥ പറഞ്ഞ ദംഗലിന് ശേഷം മറ്റൊരു ജീവചരിത കഥയില്‍ നായകനാവുകയാണ് ആമീര്‍ ഖാന്‍. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ആമിര്‍ഖാന്‍ നായകനാകുന്നു. ന്യൂസ് ഏജന്‍സിയായ ഐ.എ.എന്‍.എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സല്യൂട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം റോണിയും സിദ്ധാര്‍ത്ഥ് റായ് കപൂറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതു സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരണമില്ലായിരുന്നു. മഹേഷ് മത്തായ് യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന രാകേഷ് ശര്‍മ്മ 1984-ലായിരുന്നു ബഹിരാകാശ സഞ്ചാരം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button