Latest NewsJobs & Vacancies

നിരവധി തസ്തികകൾ നിർത്തലാക്കാനൊരുങ്ങി റെയിൽവേ

പാലക്കാട് : നിരവധി തസ്തികകൾ നിർത്തലാക്കാനൊരുങ്ങി റെയിൽവേ. 10,700 തസ്തികകള്‍ ആണ് ഈ സാമ്പത്തികവര്‍ഷം 16 സോണുകളിലായി റെയില്‍വേ നിര്‍ത്തലാക്കുക. ഓരോയിടത്തും വെട്ടിക്കുറയ്‌ക്കേണ്ട തസ്തികളുടെ എണ്ണം വ്യക്തമാക്കി റെയില്‍വേബോര്‍ഡ് ഡയറക്ടര്‍ അമിത് സരണ്‍ മേയ് അഞ്ചിന് സോണല്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് രഹസ്യ സര്‍ക്കുലര്‍ അയച്ചതിനെ തുടർന്ന് എല്ലാ സോണല്‍ ഓഫീസുകളിലും തസ്തികകളുടെ എണ്ണം വെട്ടി കുറയ്ക്കുന്നതാരംഭിച്ചു.

ഉത്തര റെയില്‍വേയിൽ 1500ഉം,സെന്‍ട്രല്‍ റെയില്‍വേ, കിഴക്കന്‍ റെയില്‍വേ എന്നിവിടങ്ങളില്‍ 1000ഉം നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 150 തസ്തികകളുമാണ് കുറയ്ക്കുന്നത്. കൂടാതെ സാങ്കേതികവിഭാഗത്തില്‍ ട്രാക്ക്മാന്‍മുതല്‍ എന്‍ജിനീയര്‍വരെയുള്ള തസ്തികകളും ഭരണവിഭാഗത്തില്‍ പ്യൂണ്‍മുതലുള്ള തസ്തികകളും കുറയ്ക്കും.

1978 മുതല്‍ 1984 വരെയുള്ള കാലത്താണ് റെയില്‍വേയില്‍ ഏറ്റവും കൂടുതൽ നിയമനങ്ങള്‍ നടന്നിരുന്നത്. അതുകൊണ്ട് തന്നെ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്ന സമയമാണ് നിലവിലുള്ളത്. എന്നാലും ഇപ്പോള്‍ റെയില്‍വേയുടെ പലവിഭാഗത്തിലും ആവശ്യത്തിന് ജീവനക്കാരില്ല. അതിനാൽ ലോക്കോപൈലറ്റുമാരുള്‍പ്പെടെയുള്ളവര്‍ക്ക് അധിക ജോലിഭാരമാണുള്ളത്. ജീവനക്കാരില്ലാത്തതിനാല്‍ സുരക്ഷാഭീഷണിയും നേരിടുന്നുണ്ട്.

“റെയില്‍വേ ഓരോവര്‍ഷവും 30 ശതമാനം തസ്തികകള്‍ കുറയ്ക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്ന്” സംഘടന നേതാക്കൾ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button