ജമൈക്ക ; വിടവാങ്ങല്‍ മത്സരത്തിലും വിജയം സ്വന്തമാക്കി ഉസൈൻ ബോൾട്ട്. ജന്മനാട്ടിലെ അവസാന മത്സരത്തിൽ 100 മീറ്ററിൽ 10.3 സെക്കന്റിൽ ഓട്ടം പൂർത്തിയാക്കിയാണ് ഒന്നാം സ്ഥാനം ബോൾട്ട് സ്വന്തമാക്കിയത്. 15 വർഷം മുമ്പ് 200 മീറ്ററിൽ ലോക ജൂനിയർ കിരീടം നേടിയ ജമൈക്ക നാഷണൽ സ്റ്റേഡിയത്തിലെ അതേ വേദിയിൽ തന്നെയാണ് ബോൾട്ട് ജന്മനാട്ടിലെ തന്റെ അവസാന മത്സരവും പൂർത്തിയാക്കിയത്. ആയിരക്കണക്കിനാളുകൾ ബോൾട്ടിന്റെ വിടവാങ്ങൽ മത്സരം കാണാനെത്തിയിരുന്നു.
8 ഒളിംപിക്സ് സ്വർണവും 11 ലോക ചാമ്പ്യൻഷിപ്പ് കിരീടവും നേടിയ ബോൾട്ട് ആഗസ്റ്റിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പോടെ ട്രാക്കിനോട് വിടപറയാനാണ് തയ്യാറെടുക്കുന്നത്.
Post Your Comments