ബെയ്‌ജിങ്: ചൈനയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതായി സൂചന.കസാഖ്സ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ചൈന ഇന്ത്യയോട് ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോഴും പാകിസ്ഥാനെ തഴഞ്ഞത് ശ്രദ്ധേയമായിരുന്നു.ഇന്ത്യയുള്‍പ്പെടെ യോഗത്തിനെത്തിയ മിക്ക രാജ്യങ്ങളുടെ തലവന്മാരുമായി ചൈന കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ പാകിസ്ഥാനെ ഒഴിവാക്കിയത് ബന്ധം വഷളായതിനെ സൂചനയായാണ് കണക്കാക്കുന്നത്.
ബലൂചിസ്ഥാനില്‍ ഐഎസ് ഭീകരര്‍ കഴിഞ്ഞമാസം തട്ടിക്കൊണ്ടു പോയ ചൈനീസ് അധ്യാപകര്‍ കൊല്ലപ്പെട്ടതാണ് ചൈനയെ പ്രകോപിപ്പിച്ചതെന്നാണ് ഇന്റർ നാഷണൽ മാധ്യമങ്ങളുടെ റിപ്പോർട്ട്.അതീവ ഗൗരവമായാണ് ബലൂചിസ്ഥാനിൽ നിന്നും അധ്യാപകരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ കാണുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.
Post Your Comments