Latest NewsIndiaNews

എതിര്‍പ്പുകള്‍ തുടരുമ്പോള്‍ കശാപ്പ് വിലക്കിനെ കുറിച്ച് കേന്ദ്രമന്ത്രി രമേശ് ചന്ദ്രപ്പ പറയുന്നത്

 

ആലപ്പുഴ : രാജ്യമെങ്ങും കശാപ്പ് വിലക്ക് സംബന്ധിച്ച് എതിര്‍പ്പുകള്‍ തുടരുമ്പോഴും കേന്ദ്രമന്ത്രി രമേശ് ചന്ദ്രപ്പയ്ക്ക് പറയാനുള്ളത് ഇങ്ങനെ . കശാപ്പു വിലക്കു കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നു കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പു സഹമന്ത്രി രമേശ് ചന്ദ്രപ്പ ജിഗാജിനാഗി. കേരളമല്ല ഏതു സംസ്ഥാനം എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും. പശു ഞങ്ങളുടെ ദൈവമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെ മറച്ചുവയ്ക്കാന്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയുള്ള ആക്രമണം ആയുധമാക്കുകയാണെന്നു ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.കെ. പദ്മനാഭന്‍ പറഞ്ഞു. സംഘപരിവാറുമായി ബന്ധമില്ലാത്ത ഹിന്ദുസേന പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. അതിന്റെ പേരില്‍ കേരളത്തില്‍ സിപിഎം അക്രമം അഴിച്ചു വിടുകയാണെന്നും പദ്മനാഭന്‍ ആരോപിച്ചു.

 

 

 

shortlink

Related Articles

Post Your Comments


Back to top button