CinemaMovie SongsBollywoodEntertainment

ഇങ്ങനെ പോയാല്‍ താന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കാനും മടിക്കില്ല; അനുഷ്ക

സിനിമയില്‍ മികച്ച ജോഡികളായി മാറിയ താരങ്ങളാണ് അനുഷ്ക ഷെട്ടിയും പ്രഭാസും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഗോസിപ്പുകള്‍ ഇറക്കുന്ന ഓണ്‍ ലൈന്‍ മാധ്യമങ്ങളെയും നവ മാധ്യമങ്ങളെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുഷ്ക ഷെട്ടി.

ഈ പോക്ക് പോയാല്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനുഷ്ക പറഞ്ഞു. മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തന്നെ ഈ താരങ്ങളെ പറ്റി പ്രണയ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇവരുവരും സൗഹൃദമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. എന്നാല്‍ ബാഹുബലി സിനിമയുടെ ദ കണ്‍ക്ലൂഷന്‍ റിലീസ് ചെയതതിന് ശേഷം ഇത് ശക്തമായി. ഇതിനെതിരെയാണ് അനുഷ്ക പ്രതികരിച്ചത്. ഇങ്ങനെ പോയാല്‍ താന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കാനും മടിക്കില്ലെന്ന് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button