കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസംഘം. മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടത് പ്രകാരം ജനുവരി ഒമ്ബത്, പത്ത് തീയതികളില്‍ ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ), എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ റണ്‍വേ വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് സംഘം വിലയിരുത്തി.
റണ്‍വേയുടെ രണ്ട് അറ്റങ്ങളിലുള്ള റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) കരിപ്പൂരില്‍ 90 മീറ്റർ മാത്രമാണുള്ളത്. 240 മീറ്ററാണ് ഡി.ജി.സി.എ നിഷ്കര്‍ഷിക്കുന്നത്. റണ്‍വേയുടെ മധ്യത്തില്‍ നിന്ന് ഇരുവശത്തേക്കും നിലവില്‍ 75 മീറ്റര്‍ മാത്രമാണുള്ളത്. ഇത് 150 മീറ്ററാണ് ആവശ്യം. കോഡ് ‘ഇ’യിലുള്ള വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ നിലവിലെ 2,850 മീറ്റര്‍ റണ്‍വേയില്‍ സാധിക്കില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ മുല്ലപ്പള്ളി രാമചന്ദ്രന് നല്കിയ മറുപടിയില്‍ പറയുന്നു.
Post Your Comments