KeralaLatest NewsNews

ഫസല്‍ വധം:കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കൊപ്പം ചേർന്ന് സഹോദരൻ ശ്രമിക്കുന്നുവെന്ന് സി ബി ഐ കോടതിയിൽ

കണ്ണൂർ: ഫസല്‍ വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം എന്ന് സിബിഐ കോടതിയില്‍. ഫസലിന്റെ സഹോദരന്‍ പ്രതികള്‍ക്കൊപ്പം ചേര്‍ന്നു കേസന്വേഷണം അട്ടിമറിക്കുകയാണെന്നും ഫസലിന്റെ സഹോദരൻ കോടതിയിൽ സമർപ്പിച്ച വീഡിയോയുടെ വിശ്വാസ്യത പരിശോധിക്കണമെന്നും സി ബി ഐ കോടതിയിൽ പറഞ്ഞു. ഫസൽ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു സഹോദരന്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടയിലാണ് സിബിഐ കോടതിയിൽ ഇത് ബോധിപ്പിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തലിന്റെ വീഡിയോ സത്താർ കോടതിയിൽ സമർപ്പിച്ചിരുന്നു. ലോക്കൽ പൊലീസിന്റെ മുന്നിൽ സുബീഷ് കുറ്റ സമ്മതം നടത്തുന്നതായാണ് വീഡിയോയിൽ ഉള്ളത്.2006 ഒക്ടോബര്‍ 22 നാണ് സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്ന തലശേരി പിലാക്കൂലിലെ ഒളിയിലക്കണ്ടി മുഹമ്മദ് ഫസല്‍ (35) കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ നാലിനായിരുന്നു കൊല നടന്നത്.കൊലയുടെ ഉത്തരവാദിത്തം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവച്ച് പ്രദേശത്ത് എന്‍ഡിഎഫ് – ആര്‍എസ്എസ് സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം ശ്രമിച്ചതായി സിബിഐയുടെ ആദ്യ റിപ്പോര്‍ട്ടുകളില്‍ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ സുബീഷ് തന്ന മൊഴിയിലെ വൈരുദ്ധ്യം സി ബി ഐ കോടതിയിൽ ചൂണ്ടിക്കാണിക്കുകയായിരുന്നു.സുബീഷിന്റെ മൊഴികള്‍ അനുസരിച്ചു കൊല നടന്നതു പുലര്‍ച്ചെ 1.30 നാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ ഫസല്‍ ആക്രമിക്കപ്പെട്ടത് 3.30 നാണെന്നു സിബിഐ ചൂണ്ടിക്കാട്ടി.കൂടാതെ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കേസിലെ ഫൊറന്‍സിക് നിഗമനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും സി ബി ഐ പറയുന്നു.ഫസലിന്റെ സഹോദരന്‍ സത്താര്‍ സിപിഎം പ്രവര്‍ത്തകനാണെന്നും സി ബി ഐ കോടതിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button