
മാള ; വൃദ്ധയുടെ ഒന്നര പവൻ മാല കോടീശ്വരി വാങ്ങി പകരം അഞ്ച് പവൻ എന്നും പറഞ്ഞ നൽകിയത് മുക്കുപണ്ടം. മാളയിലാണ് ഈ കബളിപ്പിക്കൽ നടന്നത്. മാള ടൗണില്‍ വെച്ച് വൃദ്ധയെ പരിചയപ്പെട്ട യുവതി സംസാരത്തിലൂടെ വൃദ്ധയുടെ വിശ്വാസം നേടിയെടുത്തു. പിന്നീട് ചേച്ചിയുടെ വീടു കാണണം എന്നു പറഞ്ഞ് വൃദ്ധയോടൊപ്പം യുവതി വീട്ടില്‍ എത്തി. ശേഷം വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് യുവതി “താന്‍ കോടീശ്വരിയാണെന്നും വീടു പൊളിച്ച് പണിയാന്‍ അഞ്ചു ലക്ഷം രൂപ തരാമെന്നും” വാഗ്ദാനം ചെയ്തു. തുടർന്ന് സ്വന്തം കഴുത്തില്‍ കിടന്നിരുന്ന മാല ഊരി വൃദ്ധയ്ക്ക കൊടുത്ത ശേഷം “ഇത് അഞ്ചു പവനാണ് ഇത് വിറ്റ് വീടു പണി ആരംഭിക്കണം” എന്നും പറഞ്ഞായിരുന്നു ഒന്നരപവന്റെ സ്വര്‍ണ്ണമാല കൈക്കലാക്കിയത്. “വീട് പണിയാനുള്ള ബാക്കി പണം ഭര്‍ത്താവ് വീട്ടില്‍ എത്തിക്കും” എന്നും യുവതി പറഞ്ഞു.
ഇതെല്ലം വിശ്വസിച്ച് മാല പണയം വെക്കാൻ സ്വര്‍ണ്ണക്കടയില്‍ എത്തിയപ്പോഴാണു കബളിക്കപ്പെട്ടെന്നും മാല മുക്കു പണ്ടമാണെന്നും വൃദ്ധ മനസ്സിലാക്കുന്നത്. സംഭവത്തില്‍ മാള പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments