CinemaBollywoodMovie SongsEntertainment

ബാഹുബലിയുടെ വിജയത്തില്‍ വിറങ്ങലിച്ച് ബോളിവുഡ്

ബോക്സോഫീസില്‍ ചരിത്രമെഴുതിയ ‘ബാഹുബലി’ ബോളിവുഡിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വമ്പന്‍ വ്യവസായമായ ബോളിവുഡിന് ലോകം കീഴടക്കുന്ന ഒരു ചിത്രം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് അവരെ സംബന്ധിച്ച് വലിയ ക്ഷീണമാണ്. താരങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോകുന്ന ശൈലിയാണ് ബോളിവുഡിലേത്‌. അവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള സിനിമയാണ് ഏറിയ പങ്കും സൃഷ്ടിക്കപ്പെടുന്നത്. മുന്‍നിര താരങ്ങളുടെ മസില്‍ ഷോ മാത്രമായി പെരുകുന്ന ഇന്ത്യയിലെ വലിയ സിനിമാ വ്യവസായത്തിന് ബാഹുബലി ഏല്‍പ്പിച്ചത് കനത്ത പ്രഹരമാണ്.

ഉത്തരേന്ത്യ അടക്കമുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബോക്സോഫീസ് കിംഗായി വിലസുന്ന ‘ബാഹുബലി’ അന്‍പതാം ദിവസത്തോട് അടുക്കുകയാണ്.

സമീപകാലത്തായി ബോളിവുഡില്‍ ഇറങ്ങുന്ന മിക്ക സിനിമകളും നിലവാരമില്ലാത്തതാണെന്നും ‘ബാഹുബലി’ പോലെയുള്ള ചിത്രങ്ങള്‍ ഇവര്‍ പാഠമാക്കണമെന്നും ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ പറഞ്ഞിരുന്നു. ‘ബാഹുബലി’യുടെ വലിയ വിജയത്തില്‍ ബോളിവുഡിന് അസൂയയാണെന്നും അദ്ദേഹം പരിഹസിച്ചു. ഫെസ്റ്റിവല്‍ മൂഡില്‍ ചിത്രീകരിക്കുന്ന ഭൂരിഭാഗം ഹിന്ദി ചിത്രങ്ങളും ആവര്‍ത്തന വിരസത സമ്മാനിക്കുന്നുവെന്നാണ് പ്രേക്ഷകാഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button