പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവര്‍ത്തനം എളുപ്പം സാധ്യമാക്കുന്ന ഫീച്ചറുമായി ഫേസ്ബുക്. ഡിസാസ്റ്റര്‍ മാപ്സ് എന്ന ഫീച്ചറാണ് ഫേസ്ബുക് അവതരിപ്പിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയം ഏത് പ്രദേശത്താണ് സഹായം വേണ്ടതെന്ന്‍ അറിയാന്‍ സാധിക്കുന്ന മാപ് രക്ഷാപ്രവര്‍ത്തകര്‍ക്കായിരിക്കും കൂടുതല്‍ ഉപകാരപ്പെടുകയെന്ന്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
ലൊക്കേഷന്‍ ഡെന്‍സിറ്റി മാപ്സ്, മൂവ്മെന്‍റ് മാപ്സ് ,സേഫ്റ്റി ചെക്ക് മാപ്‌സ് എന്നീ മൂന്ന് തരം മാപ്പുകളാണുള്ളത്.
Post Your Comments