
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലീഡ് തിരിച്ചുപിടിച്ച് കൺസർവേറ്റീവ് പാർട്ടി. വോട്ടെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആകെയുള്ള 650 സീറ്റുകളിൽ 641 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ 312 എണ്ണത്തിൽ കൺസർവേറ്റീവ് പാർട്ടി വിജയിച്ചു. ലേബർ പാർട്ടി 260 സീറ്റുകള്‍ നേടി. സ്കോട്ടീഷ് നാഷനൽ പാർട്ടിക്ക് 34 ഉം, ലിബറൽ ഡമോക്രാറ്റിനു 12 ഉം, ഡമോക്രാറ്റിക് യൂണിയനിസ്റ്റിനു 10 ഉം സീറ്റുകൾ വീതം നേടിയിട്ടുണ്ട്. മറ്റുള്ളവർക്ക് 13 സീറ്റുകൾ ലഭിച്ചു. ഭരണം പിടിക്കാൻ 326 സീറ്റുകൾ വേണമെന്നിരിക്കെ, ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ല കൺസർവേറ്റീവ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാൽ ബ്രിട്ടനിൽ തൂക്കുസഭയാകുമെന്ന് ഉറപ്പായി.
Post Your Comments