ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിയായി ഇന്ത്യക്കാരൻ വരുന്നത് തടയാൻ ബ്രിട്ടന്റെ നീക്കം. ഇന്ത്യയ്ക്കുവേണ്ടി ദല്‍വീര്‍ ഭണ്ഡാരിയും ബ്രിട്ടനുവേണ്ടി ക്രിസറ്റഫര്‍ ഗ്രീന്‍വുഡുമാണ് മത്സരിക്കുന്നത്.
യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വം എന്ന ആനുകൂല്യം മുതലെടുത്ത് രക്ഷാസമിതിയുടെയും പൊതുസഭയുടെയും സംയുക്ത യോഗം വിളിക്കാനും വോട്ടെടുപ്പ് അസാധുവാക്കാനുമുള്ള സമ്മര്‍ദ്ദം ശക്തമാക്കാനുമാണ് ബ്രിട്ടന്റെ തീരുമാനം.
ഇരുവരും തമ്മിലുള്ള ആദ്യഘട്ട മത്സരത്തില്‍ രണ്ടുപേര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. യുഎന്‍ പൊതുസഭയിലും രക്ഷാസമിതിയിലും ഭൂരിപക്ഷം നേടുന്ന ആളാകും തിരഞ്ഞെടുക്കപ്പെടുക. മുമ്പുള്ള കീഴ്‌വഴക്കം അനുസരിച്ച് പൊതുസഭയില്‍ ഭൂരിപക്ഷമുള്ളയാളാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഭണ്ഡാരി ജഡ്ജിയാകും. ഭണ്ഡാരിക്ക് പൊതുസഭയില്‍ ആകെയുള്ള 193 പേരില്‍ 70 അംഗങ്ങളുടെ പിന്തുണയുണ്ട്. ഗ്രീന്‍വുഡിന് 50 പേരുടെ പിന്തുണ മാത്രമെയുള്ളു.
Post Your Comments