
ലണ്ടന്‍: ബ്രിട്ടന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ബ്രെക്സിറ്റുമായി മുന്നോട്ട് പോയാല്‍ ബ്രിട്ടനുമായി വാണിജ്യകരാര്‍ ഉണ്ടാക്കില്ലെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രെക്സിറ്റ് നടപ്പിലാകുകയാണെങ്കില്‍ യുകെയ്ക്കു പകരം യൂറോപ്യന്‍ യൂണിയനുമായി അമേരിക്ക വാണിജ്യ കരാറില്‍ ഇടപെടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.
ബ്രിട്ടനില്‍ നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ട്രംപ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ബ്രെക്സിറ്റ് ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിലപാട്.
Post Your Comments