ഇറ്റാനഗർ: അരുണാചല്‍ പ്രദേശിലെ വിജയനഗര്‍. ഇന്ത്യ – മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഹിമാലയന്‍ താഴ്‌വരയിൽ ഒറ്റപ്പെട്ട ഒരു ഗ്രാമം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ താമസിക്കുന്നവർക്ക് പഞ്ചസാരയ്ക്ക് 200 രൂപയും ഉപ്പിന് 150 രൂപയും നൽകേണ്ടിവരുന്നു. 1961ല്‍ അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സ് ആണ് ഈ പ്രദേശം കണ്ടെത്തിയത്. 200ഓളം ഭടന്മാരുടെ കുടുംബങ്ങള്‍ ഇവിടെ താമസമാക്കി.പിന്നീട് വിരമിച്ച സൈനികരിൽ പലരും ഇവിടെത്തന്നെ തുടർന്നു.
വർഷങ്ങൾക്ക് ശേഷവും റോഡ്, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, വൈദ്യുതി, സ്‌കൂള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമായിട്ടില്ല. സാധനസാമഗ്രികൾ ഒന്നും തന്നെ ഇവർക്ക് ലഭിക്കുന്നില്ല. പുറത്ത് നിന്ന് വര്ത്തിച്ചാൽ തന്നെ അതിന് വൻ തുകയാണ് നൽകേണ്ടിവരുന്നത്. കാടിനുള്ളിലൂടെ 10 ദിവസം സഞ്ചരിച്ചാല്‍ മാത്രമേ 8,000 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നു കിടക്കുന്ന ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ സാധനങ്ങൾക്ക് വിലയും അധികമായി കച്ചവടക്കാർ ഈടാക്കും.
Post Your Comments