തിരുവനന്തപുരം : ജനവിരുദ്ധമായ പുതിയ മദ്യനയം പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തെ മുന്നോട്ടല്ല പിന്നോട്ട് നയിക്കുന്നതാണ് സർക്കാരിന്റെ പുതിയ മദ്യനയം. മുൻ യുഡിഎഫ് സർക്കാർ സാമൂഹ്യ നന്മയെ കരുതി നടപ്പാക്കിയ മദ്യനയം എന്തിനാണ് തിരുത്തിയതെന്നും അദ്ദേഹം ചോദിച്ചു. എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞത് ഇപ്പോഴാണ് എന്താണ് ശരിയായതെന്ന് ജനങ്ങൾക്ക് മനസിലായതെന്ന് അദ്ദേഹം വാർത്താമ്മേളനത്തിൽ പറഞ്ഞു.
Post Your Comments