വിൽപ്പന അവസാനിപ്പിച്ച് ഇന്ത്യയിൽ നിന്നും നാട് വിടുന്നതിന് മുൻപ് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജനറല്‍ മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഷെവര്‍ലെ. അടുത്ത വര്‍ഷം മുതല്‍ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് നിര്‍മാണ കേന്ദ്രം നിലനിര്‍ത്തി കയറ്റുമതി മാത്രം തുടരുമെന്ന് ജനറല്‍ മോട്ടോര്‍സ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ഷെവർലെ ബാക്കി വന്ന മുഴുവന്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് സ്‌റ്റോക്കുകളും വമ്പൻ ഓഫർ നൽകിയാണ് വിറ്റഴിക്കുന്നത്.
പുത്തൻ ഓഫർ പ്രകാരം രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ പരമാവധി നാലു ലക്ഷം രൂപ വരെ വിലക്കുറവില്‍ ഷെവര്‍ലെ കാറുകള്‍ നിങ്ങൾക്ക് സ്വന്തമാക്കാം. നാല് ലക്ഷത്തിന് മുകളില്‍ വില വരുന്ന എന്‍ട്രി ലെവര്‍ ബീറ്റിന് ഒരു ലക്ഷം രൂപ വിലക്കുറവിലും,പ്രീമിയം സെഡാന്‍ ക്രൂസിനും, ട്രെയില്‍ബ്ലേസര്‍ എസ്.യു.വിക്കും നാല് ലക്ഷം രൂപ വിലക്കുറവിലുമാണ് കമ്പനി വിറ്റഴിക്കുന്നത്.ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതോടെ മിക്ക മോഡലുകളുടെയും മുഴുവന്‍ സ്‌റ്റോക്കും വിറ്റഴിച്ചതായാണ് വിവരം.
കൂടാതെ വിവിധ ഡീലര്‍ഷിപ്പുകള്‍ സ്‌റ്റോക്ക് എത്രയും പെട്ടെന്ന് തീര്‍ക്കാന്‍ 80 ശതമാനം ഡൗണ്‍പേയ്‌മെന്റും ചില മോഡലുകള്‍ക്ക് നൽകുന്നുണ്ട്. ഇന്ത്യയിലെ വിൽപ്പന ഗണ്യമായി കുറഞ്ഞതാണ് ഷെവർലെയുടെ മടക്കത്തിന് കാരണമെങ്കിലും വമ്പന്‍ ഓഫറുകള്‍ നല്‍കുന്നതോടെ എല്ലാ മോഡലുകള്‍ക്കും ആവശ്യക്കാരെറെയാണ്.
ആഭ്യന്തര വില്‍പ്പന നിര്‍ത്തിയെങ്കിലും പ്രധാന നഗരങ്ങളില്‍ സര്‍വ്വീസ് കേന്ദ്രങ്ങൾ കമ്പനി ലഭ്യമാക്കും. ഇതിനായി മഹീന്ദ്രയുടെ സേവനം ലഭ്യമാക്കാന്‍ ജനറല്‍ മോട്ടോഴ്‌സ് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments