
യാങ്കൂൺ: കാണാതായ മ്യാന്‍മര്‍ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആന്റമാന്‍ സമുദ്രത്തില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് 120 യാത്രക്കാരുമായി മ്യാന്‍മറിലെ തെക്കന്‍ നഗരമായ മിയെക്കില്‍ നിന്ന് യാങ്കോണിലേക്ക് പോയ വിമാനം അപകടത്തില്‍ പെട്ടത്.
വിമാനം ആന്റമാന്‍ സമുദ്രത്തില്‍ തകര്‍ന്നുവീണതായി ലഭിച്ച സൂചനയെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങളും വിമാനത്തിന്റെ അശിഷ്ടങ്ങളും കണ്ടെത്തിയത്. സൈനികരും കുംടുംബാംഗങ്ങളും അടക്കം 106 യാത്രികരും 14 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ചൈനയില്‍ നിര്‍മ്മിച്ച വൈ-8 വിമാനമാണ് അപകടത്തില്‍പെട്ടത്. പറക്കലിനിടെ ആന്‍മാന്‍ സമുദ്രത്തിന് മുകളില്‍ എത്തിയപ്പോഴാണ് വിമാനവും കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നിലച്ചത്.
Post Your Comments