Latest NewsNewsInternational

ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് കാരണം ഇസ്‌ലാമല്ല : കാരണം വ്യക്തമാക്കി മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാ സഹോദരി

പാരീസ്: ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് കാരണം ഇസ്‌ലാമല്ലെന്നും, പിന്നില്‍ മയക്കുമരുന്നാണെന്നും ലോറന്‍ ബൂത്ത്. ”വെസ്റ്റ്മിനിസ്റ്ററിലെ ചാവേറായെത്തിയ ആള്‍ മയക്കുമരുന്നിന് അടിമയും ലൈംഗികതൊഴിലാളികളുടെ അടുത്ത് സ്ഥിരമായി പോയിരുന്നയാളും ആയിരുന്നു. അതുപോലെ ടൂണിഷ്യയിലെ അക്രമിയും പാരിസ് അക്രമണത്തിന് പിന്നിലെ വ്യക്തിയും മയക്കുമരുന്നിന് അടിമകളായിരുന്നു.

തങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ മയക്കുമരുന്നുപയോഗം വ്യാപകമാകുന്നുവെന്ന് കാണിച്ച് മുസ്‌ലിംകള്‍ പൊലീസില്‍ സ്ഥിരമായി പരാതിപ്പെടുന്നുണ്ട്. പക്ഷേ നടപടിയുണ്ടാകുന്നില്ല.” മുന്‍ ബ്രീട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യ ചെറി ബ്ലയറുടെ അര്‍ധസഹോദരിയാണ് ലോറന്‍ ബൂത്ത്. 49 കാരിയായ അവര്‍ ആദ്യ വിവാഹബന്ധം പിരിഞ്ഞതിനെ തുടര്‍ന്ന് 2010 ലാണ് ഇസ്‌ലാം സ്വീകരിക്കുന്നത്.

മാഞ്ചസ്റ്റര്‍ അക്രമത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പീഡനങ്ങള്‍ക്കിരയാകുകയും പിന്നീട് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് മയക്കുമരുന്നിനടിമയാകുകയും ചെയ്യുന്ന യുവതലമുറയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാകുന്നതെന്നാണ് ലോറന്‍ ബൂത്ത് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button