യുഎഇ-ഖത്തര്‍ ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ദോഹയിലേക്കുള്ള ഇന്ത്യന്‍ വിമാനപാതയില്‍ മാറ്റം വരുത്തി. എല്ലാ ദിവസവും ദോഹയിലേക്ക് പോകുന്ന ജെറ്റ് എയര്‍വേയ്‌സും ഇതില്‍ ഉള്‍പ്പെടും. ദോഹയില്‍ നിന്ന് വരുന്നതും പോകുന്നതുമായ എല്ലാ ഫ്‌ളൈറ്റുകളും ഇറാന്‍ വഴിയുള്ള പുതിയ പാതയിലൂടെയായിക്കും പോകുകയെന്ന് ജെറ്റ് എര്‍വേയ്‌സ് അധികൃതര്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎഇ എയര്‍പാത ഉപയോഗിക്കാന്‍ വേണ്ടി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സമ്മതം ലഭിക്കാന്‍ കാത്തിരിക്കുകയാണ്. അതിന് അനുവാദം കിട്ടിയാല്‍ പഴയ പാതയില്‍ തന്നെ സര്‍വ്വീസ് നടത്തും. ദോഹയിലേക്കുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ റൂട്ട് മാറുന്നതിനാല്‍ ഒന്നര മണിക്കൂര്‍ വൈകുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ ശ്യാം സുന്ദര്‍ പിടിഐയോട് വ്യക്തമാക്കി. യുഎഇ പാത ഒഴിവാക്കി ഇറാന്‍, പാകിസ്ഥാന്‍ വിമാന പാത വഴിയെ ദോഹയില്‍ പോകുവാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 1.6 മില്യണ്‍ ഇന്ത്യന്‍ യാത്രികര്‍ 2016ല്‍ മാത്രം ഇന്ത്യയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്തു.
Post Your Comments