ന്യൂഡൽഹി: രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഉണ്ടാകുന്ന ഏത് വെല്ലുവിളിയും നേരിടാൻ ഇന്ത്യൻ സൈന്യം സന്നദ്ധമാണെന്ന് സൈനിക മേധാവി വിപിൻ റാവത്ത്. പാകിസ്ഥാനും ചൈനയും ഉയര്‍ത്തുന ഭീഷണി കൂടാതെ രാജ്യത്തിനകത്തു നിന്ന് ഉണ്ടാവുന്ന ഭീഷണി ഒരുമിച്ചു നേരിടാൻ സൈന്യം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു യുദ്ധത്തിന് ഏതു സമയത്തും രാജ്യം തയ്യാറാണെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ ബദൽ മാർഗം സ്വീകരിക്കും. ചൈനീസ് അതിർത്തിയിൽ സുരക്ഷ കർശനമാക്കും. ഇതിന്റെ ഭാഗമായി പർവത പ്രദശങ്ങളിൽ പ്രത്യേകം പരിശീലനം ലഭിച്ച സേനാ വിഭാഗത്തെ നിയമിക്കും. എന്നാൽ ഇതിന് ചില കടമ്പകൾ കൂടി ബാക്കിയുണ്ടെന്നും, പുതിയ ആളുകളുടെ നിയമന, പരിശീലനം തുടങ്ങിയ കാര്യങ്ങൾ കൂടി പൂർത്തിയാകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments