Latest NewsUncategorized

പ്രകാശ് ജാവ്ദേക്കറിനെ ആക്രമിക്കാന്‍ ഡിവൈഎഫ്ഐ ശ്രമം

 

കാസര്‍കോട് : കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിനെ അക്രമിക്കാന്‍ ഡിവൈഎഫ്ഐ ശ്രമം. ബിരുദദാനച്ചടങ്ങിനിടെയാണ് ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി സ്റ്റേജിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്. രാവിലെ 11.15ടെയാണ് കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ ബിരുദദാന ചടങ്ങുകള്‍ ആരംഭിച്ചത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഉദ്ഘാടന പ്രസംഗമാരംഭിച്ചതോടെ പുറത്ത് നിന്നെത്തിയ പത്തോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.

പി.കരുണാകരന്‍ എംപി യുള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് പുറത്ത് നിന്നെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അതിക്രമം അരങ്ങേറിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ബിരുദദാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ഇന്നലെ ഡല്‍ഹിയില്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് സംസ്ഥാന പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍വ്വകലാശാലയില്‍ നാമമാത്രമായ പോലീസിനെ മാത്രം വിന്യസിച്ചത് കനത്ത സുരക്ഷാ വീഴ്ചയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button