കാസർകോഡ്: ദുബായ് ഡ്യൂട്ടീഫ്രീ മില്ലേനിയം മില്ലേനര്‍ ലോട്ടറ നറുക്കെടുപ്പിലൂടെ മലയാളിയെ തേടിയെത്തിയത് കോടികള്‍. കാസര്‍കോഡ് സ്വദേശിയായ വിജയ് റാമിനാണ് ലോട്ടറി നറുക്കെടുപ്പിലൂടെ 6.3 കോടിരൂപ (3.6 ദശലക്ഷം യുഎഇ ദിര്‍ഹം) സമ്മാനമായി ലഭിച്ചത്.
നാട്ടിലേക്ക് വരും വഴി ദുബായ് വിമാനത്താവളത്തില്‍ നിന്നെടുത്ത ടിക്കറ്റിലൂടെയാണ് വിജയ്റാമിനെ ഭാഗ്യദേവത കടാക്ഷിച്ചത്. അവധിക്ക് ശേഷം തിരികെ ദുബായിത്തെിയപ്പോഴാണ് താനെടുത്ത 245 ആം സീരിസിലെ 2294 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം അടിച്ചതായി അറിഞ്ഞത്. ദുബായിലെ അല്‍ ഫുത്തൈം കരിലൈന് കമ്പനിയില്‍ എന്ജീയറാണ് വിജയ്റാം.
പതിവായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ഇപ്പോഴാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കഗുന്നതെന്ന് വിജയ്റാം പറഞ്ഞു. അഞ്ചോളം മലയാളികള്‍ക്ക് ഇതിനോടകം ഈ ലോട്ടറിയിലൂടെ സമ്മാനം ലഭിച്ചിട്ടുണ്ട്. പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതിയുടെയും പാലക്കുന്ന് വിദ്യാഭ്യാസ സമിതിയുടെയും മുന്‍ പ്രസിഡന്റ്് പരേതനായ റിട്ട. അദ്ധ്യാപകന് പി.കെ കുഞ്ഞിരാമന്റെയും പരേതയായ ശ്രീദേവിയുടെയും മകനാണ് വിജയ്റാം.
Post Your Comments