ജമ്മുകാശ്മീർ: ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റ് മുട്ടലിൽ ഒരു ജവാൻ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
കുപ്വാരയിലെ നൗഗാം സെക്ടറിലാണ് സംഭവമുണ്ടായത്. പെട്രോളിംഗ് നടത്തുകയായിരുന്നു ജവാന്മാർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഈ പ്രദേശത്ത് കൂടുതൽ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടാകാമെന്ന സൂചനയെത്തുടർന്ന് സൈന്യം തെരച്ചിൽ ശക്തമാക്കി.
Post Your Comments