Latest NewsGulf

ഖത്തറിന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയില്‍ നുഴഞ്ഞു കയറി വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് റഷ്യയെന്ന് സൂചന

ഖത്തറിന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയില്‍ നുഴഞ്ഞു കയറി വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് റഷ്യയെന്ന് സൂചന. യുഎസ് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയ വിവരങ്ങള്‍ അനുസരിച്ച് ഖത്തര്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത ഹാക്കിംഗ് സംഭവത്തിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് സൂചിപ്പിക്കുന്നുണ്ട്. അറബ് മേഖലയില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൈനികത്താവളങ്ങളില്‍ ഒന്ന് ഖത്തറിലാണുള്ളത്. ഖത്തറിന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയില്‍ നുഴഞ്ഞു കയറി വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് റഷ്യന്‍ ഹാക്കര്‍മാരാണെന്ന് യുഎസ് ആരോപണം.

അടുത്ത കാലത്തായി ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും വ്യാജവാര്‍ത്തകള്‍ പരന്ന സംഭവങ്ങളുടെ പിന്നിലും റഷ്യയാണെന്ന് സംശയിക്കുന്നുണ്ട്. ഖത്തറിലെത്തിയ യുഎസ് സംഘം റഷ്യയുടെ ഹാക്കര്‍മാരെ കണ്ടെത്തിയോ എന്നുറപ്പില്ല. ആക്രമണത്തിന് പിന്നില്‍ റഷ്യന്‍ സെക്യൂരിറ്റി സര്‍വ്വീസുകളാണോ റഷ്യന്‍ ക്രിമിനല്‍ സംഘങ്ങളാണോയെന്ന് വ്യക്തമല്ല. എങ്കിലും, സര്‍ക്കാരിന്റെ അനുഗ്രഹമില്ലാതെ റഷ്യയില്‍ കാര്യമായൊന്നും നടക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫ് അറബ് മേഖലയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച നടപടികളിലേയ്ക്ക് നയിച്ചത് ഖത്തറിന്റെതായി വന്ന വാര്‍ത്തകളായിരുന്നു. ഹാക്കിംഗിനെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഖത്തറിനെ സഹായിക്കാന്‍ എഫ്ബിഐ അവരുടെ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ ദോഹയിലേയ്ക്ക് അയച്ചിരുന്നു. 2016 ലെ അമേരിക്കന്‍ പ്രസിഡന്റെ തെരഞ്ഞെടുപ്പിനെ അട്ടിമറിയ്ക്കാനുള്ള റഷ്യയുടെ സൈബര്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഖത്തറിലും നടന്നതെന്ന് യുഎസ് കരുതുന്നു. യുഎസ്സും മിഡില്‍ ഈസ്റ്റിലെ മിത്രങ്ങളും തമ്മില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് റഷ്യയുടെ ഉദ്ദേശ്യം എന്ന് അമേരിക്ക സംശയിക്കുന്നു. വാഷിംഗ്ടണിലെ ഖത്തര്‍ എമ്പസ്സി വക്താവ് അറിയിച്ചതനുസരിച്ച് അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button