തിരുവനന്തപുരം : മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസില്‍ വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടിയവര്‍ക്കും, ടിം ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതുമായ 68 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിനായി 28 വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്കിന്റെ സുപ്പര്‍ന്യുമറി തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കാന്‍ ഉത്തരവിറങ്ങിയെങ്കിലും നിയമന നടപടികള്‍ ആരംഭിച്ചിരുന്നില്ല.
ടീമിനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായിക താരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഒരു വര്‍ഷത്തില്‍ 50 കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്പോര്‍ട്‌സ് ക്വാട്ട നിയമനം നടത്താറുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ നടത്താനിരുന്ന നിയമനങ്ങളടക്കം നടത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ സാജന്‍ പ്രകാശ്, എലിസബത്ത് സൂസന്‍ കോശി എന്നിവര്‍ക്ക് ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ തസ്തികയിലും അനില്‍ തോമസ്, ആര്‍. അനു എന്നിവര്‍ക്ക് വനം വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയിലുമാണ് നിയമനം.
Post Your Comments