Latest NewsNewsGulf

ഒമ്പത് നിയമ ലംഘനങ്ങള്‍ക്കുളള ശിക്ഷയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സൗദി

സൗദി: ഒമ്പത് നിയമ ലംഘനങ്ങള്‍ക്കുളള ശിക്ഷയുടെ വിശദാംശങ്ങള്‍ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ടു. ഇതു പ്രകാരം 25,000 റിയാല്‍ വ്യാജ സ്വദേശിവല്‍ക്കരണം നടത്തുന്നവര്‍ക്ക് ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഇത്തരം സ്ഥാപനങ്ങള്‍ അഞ്ച് ദിവസം അടപ്പിക്കുകയും ചെയ്യും.

10,000 റിയാലാണ് സ്വദേശി വനിതകള്‍ക്ക് നിജപ്പെടുത്തിയ ജോലികളില്‍ പുരുഷന്മാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ. സ്ഥാപനത്തിന്റെ ലൈസന്‍സ് ഒരു ദിവസം മരവിപ്പിക്കുകയും ചെയ്യും. 5,000 റിയാലാണ് തൊഴില്‍ കരാര്‍ ഒപ്പുവെക്കാതെ തൊഴിലാളികളെ നിയമിക്കുന്നവര്‍ക്ക് പിഴ. 5,000 റിയാല്‍ ശമ്പളം തടഞ്ഞുവെക്കുന്ന സ്ഥാപനങ്ങള്‍ പിഴ അടക്കണം.

സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് കൈവശം സൂക്ഷിക്കാന്‍ അവകാശമില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ രണ്ടായിരം റിയാല്‍ പിഴ ചുമത്തും. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ പേരുവിവരങ്ങള്‍, ശമ്പളം എന്നിവ സൂക്ഷിക്കണം, തൊഴില്‍ കരാറില്‍ അറബി ഭാഷ ഉപയോഗിക്കണം, തൊഴില്‍ നിയമ പ്രകാരം സ്വദേശികള്‍ക്ക് പരിശീലനം നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ 5,000 റിയാല്‍ പിഴ അടക്കണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button