കൊച്ചി:നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ റിയാലിന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞപ്പോൾ മുതൽ വിലക്ക്. ഖത്തർ റിയാൽ സ്വീകരിക്കേണ്ടതില്ലെന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ സിയാൽ അറിയിച്ചു.ഖത്തറിൽ നിന്നും നെടുമ്പാശേരിയിലെത്തുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്കു പിന്നാലെ ബാങ്കുകൾ കൂടി ഖത്തർ റിയാൽ സ്വീകരിച്ചില്ലെങ്കിൽ ഖത്തർ റിയാൽ കൈവശം വെച്ചിരിക്കുന്ന മലയാളികൾ പ്രതിസന്ധിയിലാകും.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് വിലക്കെന്ന് ഡയറക്ടർ എ സി കെ നായർ പറഞ്ഞു. 18 സർവ്വീസാണ് ഖത്തറിൽ നിന്നും കൊച്ചിയിലേക്ക് ആഴ്ചതോറും ഉള്ളത്.ഖത്തറിനെതിരെ സൗദി അറേബ്യ, യു എ ഇ, യെമൻ, ഈജിപ്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.തീവ്രവാദികൾക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ചാണ് ഉപരോധം.
Post Your Comments