KeralaLatest NewsNewsGulf

ബിജെപി സര്‍ക്കാരിനെ പ്രശംസിച്ച്‌ പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളില്‍ കക്ഷി ചേരേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നു പികെ കുഞ്ഞാലിക്കുട്ടി എംപി. ഖത്തറുമായി തുടരുന്ന ബന്ധത്തില്‍ മാറ്റമില്ലെന്ന് വിദേശകാര്യ സുഷമ സ്വരാജ് അറിയിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തുന്ന പ്രചാരണങ്ങളും അഭ്യൂഹങ്ങളും പ്രവാസികളേയും അവരുടെ ബന്ധുക്കളെയും കൂടുതല്‍ പരിഭ്രാന്തരാക്കാന്‍ ഉതകുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇത്തരം പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും പരമാവധി ഒഴിഞ്ഞു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഖത്തറിലെ പ്രശ്നങ്ങളെക്കുറിച്ച്‌ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറുമായും, മലയാളി സംഘടനാ നേതാക്കളുമായും കേന്ദ്രസര്‍ക്കാരുമായും താന്‍ ബന്ധപ്പെട്ട് വരികയാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button