ബെംഗളൂരു: ഡല്‍ഹിയിലെ ഗോള്‍ഫ് ലിങ്ക്‌സില്‍ പേടിഎം സ്ഥാപകനും ഡിജിറ്റല്‍ സംരംഭകനുമായ വിജയ് ശേഖര്‍ ശര്‍മ 82 കോടി രൂപയുടെ വീട് സ്വന്തമാക്കി. നേരത്തെ ശര്‍മ്മയുടെ സുഹൃത്തുക്കളും ഫ്‌ലിപ്കാര്‍ട്ടിന്റെ സ്ഥാപകരുമായ ബിന്നിയും സച്ചിന്‍ ബന്‍സാലും മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി ബെംഗളൂരില്‍ വീട് വാങ്ങിച്ചിരുന്നു.
ജപ്പാനിലെ സോഫ് ബാങ്കില്‍ 1.4 ബില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് പേടിഎം. ഭൂരിഭാഗം ഓഹരികളുടെയും ഉടമ ശര്‍മ്മയാണ്. ഫോബ്‌സ് പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ കോടീശ്വരനാണ് ശര്‍മ്മ. 1.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ശര്‍മ്മക്കുള്ളത്. ഹാറൂണ്‍ ഇന്‍ഡ്യന്‍ സമ്പന്നരുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ശര്‍മ്മയുടെ സമ്പത്ത് 162 ശതമാനം വര്‍ധിച്ചു. 40 വര്‍ഷം കൊണ്ട് സമ്പന്നനായ ഒരു സംരംഭകനാകുകയായിരുന്നു അദ്ദേഹം.
3000 ഏക്കറില്‍ 10,000 ലേറെ ബംഗ്‌ളാവുകളില്‍ 70 എണ്ണം സ്വകാര്യ ഉപയോഗത്തിന് മാത്രമുള്ളതാണ്. ഡാബര്‍ ഗ്രൂപ്പിന്റെ വി സി ബര്‍മന്‍ ഗോള്‍ഫ് ലിങ്കുകളില്‍ ഒരു ബംഗ്ലാവ് 160 കോടിയ്ക്ക് വാങ്ങിയിട്ടുണ്ട്.
Post Your Comments