![](/wp-content/uploads/2017/06/19021568_1544057158959426_1106942863_n.jpg)
യുവമോർച്ച നാരങ്ങാനം പഞ്ചായത്ത് കമ്മിറ്റി കണമുക്കിൽ നടത്തിയ റൈസ് ഫെസ്റ്റ് യുവമോർച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരു നേരത്ത അന്നത്തിന് വേണ്ടി സാധാരണ ജനം കഷ്ടപെടുമ്പോൾ ബീഫ് ഫെസ്റ്റിനെക്കാളും അരി ഫെസ്റ്റ് ആണ് കാലഘട്ടത്തിന് ആവശ്യം, നരേന്ദ്ര മോദി സർക്കാർ പൊതുജനത്തിന്റ ഭക്ഷണ സ്വാതന്ത്രത്തിൽ കൈ കടത്താൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്ന സിപിഐ എം കേരളത്തിലെ വികസന മുരടിപ്പ് മറച്ചു വെക്കാൻ ആണ് ബീഫ് ഫെസ്റ്റ് നടത്തുന്നതെന്ന് സിബി സാം പറഞ്ഞു. നാരങ്ങാനം ഗ്രാമ പഞ്ചായത്ത് അംഗം ജിജിൻ തുണ്ടത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജെപി ആറന്മുള്ള മണ്ഡലം ജനറൽ സെക്രട്ടറി കെ ജി സുരേഷ് ,യുവമോർച്ച മണ്ഡലം സെക്രട്ടറി അരുൺ വി നായർ ,ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി വി രാജീവ്, സുമോദ് ,പി എ ബിജു എന്നിവർ പ്രസംഗിച്ചു. റൈസ് ഫെസ്റ്റിൽ 100 കുടുംബങ്ങൾക്ക് അരി നൽകി .
Post Your Comments