Latest NewsKeralaNewsIndia

കേരളത്തിൽനിന്ന് അൻപതോളം പേർ അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാമ്പുകളിൽ : കൂടുതൽ പേരെ ഇവർ കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്‌തേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം വേരുറപ്പിച്ചെന്ന സൂചനയുമായി കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്. സംസ്ഥാനങ്ങൾക്ക് കേരളത്തിൽ നിന്ന് ഐസിസിൽ ചേർന്ന 22 പേരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും സംസ്ഥാനങ്ങൾക്ക് അയച്ചു കൊടുത്തതായാണ് വിവരം.കേരളത്തിൽ നിന്നും 50 ഓളം പേരാണ് അഫ്‌ഗാനിലെ ഐസിസ് ക്യാംപിൽ ഉള്ളതെന്നാണ് വിവരം.

ഇവർ ഇന്ത്യയുടെ അതിർത്തി രാജ്യങ്ങൾ വഴി കേരളത്തിലെത്താനും കൂടുതൽ പേരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.കേരളത്തിലെ ഐസിസ് പ്രവർത്തനം കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഇതിനു സംസ്ഥാന പോലീസിന്റെ സഹായം കൂടി ലഭ്യമാക്കാനാണ് കേന്ദ്രം ഇവരുടെ എല്ലാ വിവരങ്ങളും കേരളത്തിന് കൈമാറിയത്.

ഐസിസിൽ ചേർന്നവരിൽ ചിലർ മരിച്ചെന്ന വാർത്ത പ്രചരിച്ചിട്ടും കേന്ദ്രം ഇത് സ്ഥിരീകരിക്കാൻ തയ്യാറല്ലായിരുന്നു. കാരണം ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വാർത്തകൾ പ്രചരിപ്പിച്ചശേഷം തിരികെ ഇന്ത്യയിലെത്താനും ഐസിസിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനുമുള്ള ഇവരുടെ പുതിയ ശ്രമമായാണ് അന്വേഷണ ഏജൻസി ഇതിനെ കണ്ടത്.കേരളത്തിൽ ഐസിസ് വേരുകൾ അതിശക്തമാണെന്ന് തന്നെയാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button