Latest NewsKerala

യെച്ചൂരിക്കെതിരായ അക്രമത്തെ അപലപിച്ച് കുമ്മനം

തിരുവനന്തപുരം: സീതാറാം യെച്ചൂരിക്കെതിരെയുണ്ടായ അക്രമത്തില്‍ അപലിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഈ അക്രമത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് കുമ്മനം പറഞ്ഞു.

ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും അക്രമിക്കപ്പെടുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് ബിജെപിക്കുള്ളത്. അക്രമികള്‍ ഹിന്ദു സേനാ പ്രവര്‍ത്തകരാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. സിപിഐഎം നേതാക്കളുടെ സൈനികര്‍ക്കെതിരായ പ്രസ്താവനകളാണ് പ്രകോപിപ്പിച്ചതെന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ആര്‍എസ്എസിനേയും ബിജെപിയേയും കുറ്റം പറയുന്നത് മറ്റ് പല ലക്ഷ്യത്തോടുകൂടിയാണെന്നും കുമ്മനം ആരോപിച്ചു.

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടായിട്ടും അതിനെ അപലപിക്കാന്‍ ഒരു സിപിഐഎം നേതാവും ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ യെച്ചൂരിക്ക് നേരെ ഉണ്ടായ കൈയേറ്റ ശ്രമത്തെ ബിജെപി അപലപിക്കുന്നത് ജനാധിപത്യത്തില്‍ വിശ്വാസമുള്ളതിനാലാണ്. അക്രമം ആരു ചെയ്താലും അതിനെ അപലപിക്കാനും എതിര്‍ക്കാനും സിപിഐഎം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button