Latest NewsNewsSports

ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത സീസണില്‍ മുതൽ പുതിയ മാറ്റങ്ങൾ

മുംബൈ: അടുത്ത സീസണില്‍ മുതൽ  ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയമാറ്റങ്ങൾ. ഇന്ത്യൻ താരങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കും പുതിയ മാറ്റങ്ങൾ. ഓരോ ടീമിന്റെയും അവസാന ഇലവനില്‍ ആറു ഇന്ത്യന്‍ താരങ്ങളും അഞ്ച് വിദേശ താരങ്ങളുമാണുണ്ടാകുക. കഴിഞ്ഞ സീസണില്‍ അഞ്ചു താരങ്ങൾക്ക് പങ്കെടുക്കാൻ സാദിക്കുമായിരുന്നുള്ളു. ഐ.എസ്.എല്‍ ഗവേര്‍ണിങ് ബോഡി ഓരോ ഫ്രാഞ്ചൈസിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന കാര്യം തീരുമാനമായത്. ഇന്ത്യയുടെ പരിശീലകനായ സ്റ്റീഫെന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് പറഞ്ഞിരുന്നു. ഓരോ ക്ലബ്ബിനും 17 ഇന്ത്യന്‍ താരങ്ങളെയും എട്ടു വിദേശ താരങ്ങളെയും ലേലത്തിലെടുക്കാം.18 കോടി രൂപയാണ് ഓരോ ക്ലബ്ബിനും ചെലവാക്കാന്‍ അനുവദിക്കപ്പെട്ട തുക.

അതേസമയം മാര്‍ക്വി താരത്തിന് കൊടുക്കേണ്ട ശമ്പളം ഗവേര്‍ണിങ് ബോഡി മുന്നോട്ടുവെച്ച ശമ്പള പരിധിക്കുള്ളില്‍ വരില്ല. നേരത്തെ 14 ഇന്ത്യന്‍ താരങ്ങളും 11 വിദേശ താരങ്ങളുമാണ് ഓരോ ടീമിലുണ്ടായിരുന്നത്. ടീമില്‍ രണ്ട് അണ്ടര്‍-21 താരങ്ങളെയും ഉള്‍പ്പെടുത്തണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്. ഓരോ ഫ്രാഞ്ചൈസിയും രണ്ട് ഇന്ത്യന്‍ താരങ്ങളെയേ ടീമില്‍ നിലനിര്‍ത്തൂ എന്നു വ്യക്തമാക്കിതായും ഐ.എസ്.എല്‍ ക്ലബ്ബ് ഒഫീഷ്യല്‍സ് വ്യക്തമാക്കി.  ബുധനാഴ്ച്ച  നടക്കുന്ന മീറ്റിങ്ങിന് ശേഷം ഓരോ ഫ്രാഞ്ചൈസിയും ടീമിനെ പ്രഖ്യാപിക്കു. ഇന്ത്യൻ ടീമുകൾക്കുള്ള ലേലം ജൂലൈ ആദ്യ ആഴ്ച നടത്തും.ഴിഞ്ഞ സീസണില്‍ ഐ.എസ്.എല്ലിന്റെ ഭാഗമാകാത്ത കളിക്കാരും  ടീം നിലനിര്‍ത്താത്ത താരങ്ങളും ഈ തവണ ലേലത്തിൽ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button